Share this Article
മറി സ്തംഭംനം നീക്കൽ ചടങ്ങിന് മോഹൻലാൽ എത്തിയ മാമാനിക്കുന്ന്; എന്താണ് ഈ ചടങ്ങ്?
1 min read
Mamanikkunnu Sri Mahadevi Temple: A Haven of Spiritual Bliss in Kerala

കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലെ പ്രശസ്തമായ ദേവി ക്ഷേത്രമാണ് മാമാനിക്കുന്ന്. മോഹൻലാൽ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയതോടെ, ക്ഷേത്രത്തിലെ മറി സ്തംഭംനം നീക്കൽ ചടങ്ങ് വീണ്ടും വാർത്തയിൽ ഇടം നേടിയിരിക്കുകയാണ്. മറി സ്തംഭംനം നീക്കൽ ചടങ്ങ് എന്താണെന്ന് നോക്കാം

നാളികേരം തച്ചുടച്ചു സകല വിഘ്നങ്ങളും നീക്കി തുടങ്ങുന്നത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്. ജീവിതത്തിൽ ഉണ്ടാകുന്ന വിഘ്നങ്ങളെ നാളികേരത്തിൽ സങ്കല്പിച്ച് ദേവിയുടെ പ്രതീകമായ നെയ്തിരി വച്ച് മൂന്നു തവണ മറികടന്നു നാളികേരം കൊത്തിയുടയ്ക്കുന്ന അപൂർവമായ ചടങ്ങാണ് മറി സ്തംഭം നീക്കൽ. മറി കൊത്തൽ എന്നും ഇത് അറിയപ്പെടുന്നുണ്ട്.

ഉത്തര കേരളത്തിലെ അതി പ്രാചീന കാളി ക്ഷേത്രമായ മാമാനിക്കുന്നു മഹാദേവി ക്ഷേത്രത്തിൽ ഏറെ പ്രാധാന്യത്തോടെ അനുഷ്ഠിക്കുന്ന ചടങ്ങാണ്  മറി സ്തംഭം നീക്കൽ. മുട്ടറയ്ക്കൽ എന്ന പേരിൽ മറ്റു ദേവി ക്ഷേത്രങ്ങളിലും ഈ വഴിപാട് ഉണ്ടെങ്കിലും മാമാനിക്കുന്ന് ക്ഷേത്രത്തിലെ ഈ ചടങ്ങ് അപൂർവമാണ്. ജീവിതത്തിൽ ഉണ്ടാകുന്ന തടസങ്ങൾ നീക്കാനും ശത്രുദോഷമകറ്റാനും ആണ് ഭക്തർ ഈ വഴിപാട് നടത്തുന്നത്. കൗളമാർഗ പൂജാസമ്പ്രദായത്തിൽ പൂജ നടക്കുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനിക്കുന്ന്. ദിനംപ്രതി നിരവധി ഭക്തരാണ് മറി നീക്കാൻ ഇവിടെ എത്തുന്നത്. 

ഊർജപ്രവാഹമാണ് ഓരോ ദേവി സന്നിധികളും.മാമാനം എന്ന വാക്കിന് അർത്ഥം അളക്കാൻ സാധിക്കാത്തതെന്നാണ്. അളക്കാൻ സാധിക്കാത്ത ഊർജമാണ്, ശക്തിയാണ് ദേവി എന്ന് അർത്ഥം. ലക്ഷ്മി, സരസ്വതി, ദുർഗ, പാർവതി എന്നിങ്ങനെ സകല പരാശക്തി രൂപത്തിലും കുടികൊള്ളുന്ന ദേവിയാണ് മാമാനിക്കുന്നിൽ അധിവസിക്കുന്നത്. കാശ്മീരി സമ്പ്രദായത്തിൽ പൂജ നടക്കുന്ന ക്ഷേത്രത്തിൽ അധിപ സ്ഥാനത്തുള്ളത് ശിവനാണ്. വന ശാസ്താവിനും ഇവിടെ പൂജ ഉണ്ട്.

ക്ഷേത്രത്തിലെ  പ്രധാന വഴിപാടായ മറി സ്തംഭനം നീക്കാൻ ദൂര ദേശങ്ങളിൽ നിന്ന് പോലും ഭക്തർ എത്താറുണ്ട്. ക്ഷേത്രത്തിലെ ഉപമൂർത്തിയായ വടുഭൈരവനും വടുഭൈരവിക്കും മുന്നിലാണ് മറി കൊത്തുക. ഇതിനായി വഴിപാട് ചീട്ട് മുറിച് നാളികേരം വാങ്ങി ക്ഷേത്ര കുളത്തിൽ കഴുകി ശുദ്ധി വരുത്തണം. ശേഷം തൊഴുത് തേങ്ങ പ്രത്യേക പീഠത്തിൽ വച്ച് നെയ്തിരി മൂന്നു തവണ തലയ്ക്കുഴിഞ്ഞു നാളികേരത്തിന് മുകളിൽ വയ്ക്കണം. മുന്നിലുള്ള പ്രശ്നം, പ്രാർത്ഥന മനസ്സിൽ കണ്ട് വാക്കത്തി എടുത്തു മൂന്ന് തവണ തേങ്ങയെ മറികടക്കണം. ഈ മറികടയ്ക്കൽ പല അർത്ഥവും ഉൾകൊള്ളുന്നതാണ്. നമ്മുടെ പ്രശ്നങ്ങൾ മറികടക്കാൻ നമ്മളാൽ കഴിയുമെന്ന് ദേവി നമ്മളെ ഓർമിപ്പിക്കുന്നു. മറികടന്നു കഴിഞ്ഞാൽ തേങ്ങ കൊത്തി ഉടയ്ക്കാം. 

ദേവി സന്നിധിയിൽ സപ്ത മാതൃക്കളും വനശാസ്താവും കുടിയിരിക്കുന്നു. അളക്കാൻ ആകാത്ത ഊർജദായിനിയായ ദേവി സകല ദോഷങ്ങളും പ്രശ്നങ്ങളും മറികടക്കാൻ ശക്തി തരുമെന്നാണ് വിശ്വാസം. ഓടിയോളിക്കാതെ പ്രശ്നങ്ങളെ നേരിടാൻ കരുത്തേകുമെന്ന പ്രതീക്ഷയും നൽകും ഭക്തർക്ക് ക്ഷേത്ര പടികൾ ഇറങ്ങുമ്പോൾ

കൊട്ടിയൂർ വൈശാഖ മഹോത്സവ വിശേഷങ്ങൾ അറിയാം

 

Embark on a spiritual journey to the Mamanikkunnu Sri Mahadevi Temple, a revered shrine steeped in ancient traditions and powerful rituals. Discover the temple's rich history, immerse yourself in the sacred ambiance, and witness the captivating poojas that invoke divine blessings. Experience the transformative power of devotion at this hallowed sanctuary.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories