വയനാട്: മേപ്പാടിയിൽ മിഠായി കഴിച്ച 16 കുട്ടികൾക്ക് വയറുവേദന. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബേക്കറിയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുകയാണ്.
മേപ്പാടി മദ്രസയിലെ കുട്ടികൾക്കാണ് വയറുവേദന അനുഭവപ്പെട്ടത്. മദ്രസയിലെ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് 50 ഓളം മിഠായികൾ അടുത്ത ബേക്കറിയിൽ നിന്ന് വാങ്ങി നൽകിയിരുന്നു. ഇതിന് ശേഷമാണ് കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം.