മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ ബസ് കയറിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടാണ് സംഭവം. കോവൂരിൽ നിന്ന് മുഖ്യമന്ത്രി കോഴിക്കോടേക്ക് വരുമ്പോൾ കോട്ടുളിയിൽ വെച്ചായിരുന്നു സംഭവം.