Share this Article
വസ്ത്രത്തില്‍ വയനാട് ദുരന്തവും, ഷിരൂരില്‍ കാണാതായ അര്‍ജുനും; ഡിസൈനര്‍ അഞ്ജനയുടെ അനുശോചനം ഇങ്ങനെ
Wayanad disaster in clothes, Arjun missing in Shirur; Designer Anjana's condolence is as follows

തീരാനോവായ വയനാട് ദുരന്തവും, ഷിരൂരിൽ കാണാതായ അർജ്ജുന് വേണ്ടിയും തൻ്റെ കർമ്മമേഖലയിയുടെ അനുശോചനം അറിയിക്കുകയാണ് ഫാഷൻ ഡിസൈനറും വിദ്യാർത്ഥിനിയുമായ തൃശൂർ  എരുമപ്പെട്ടി സ്വദേശി അഞ്ജന. ചിത്രകാരൻ ഇ.വി.എസ് സന്തോഷിൻ്റേയും കാർത്തികയുടെയും മകളാണ് അഞ്ജന..

കോറ തുണിയിലും ടാർപ്പായയിലും അക്കർ ലിക്ക് പെയിൻ്റ് ഉപയോഗിച്ച് വയനാട് മുണ്ടക്കെ ഉരുൾപൊട്ടലിൻ്റേയും അർജുൻ്റെയും ചിത്രം വരച്ച് ധരിച്ചാണ് ചിത്രകാരി കൂടിയായ അഞ്ജന ദു:ഖത്തിൽ പങ്കുചേർന്നത്.

ദുരന്തങ്ങളുണ്ടാക്കുന്ന ആഘാതങ്ങൾ മനസ്സിനെ തളർത്തുന്നതാണെെന്നും ഇവരുടെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും അറിയിച്ചാണ് അഞ്ജന സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്..

കഴിഞ്ഞ ദിവസം ചെയ്ത വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. മാള കാർമ്മൽ കോളേജിലെ അവസാന വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയാണ്. ഫാഷൻ രംഗത്തെ നൂതന മാർഗ്ഗങ്ങൾ വസ്ത്രങ്ങളിൽ പരീക്ഷിച്ചു കൊണ്ടുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ അഞ്ജന പങ്കു വെക്കാറുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories