Share this Article
24 മാസത്തിനുള്ളില്‍ ചിന്നക്കനാല്‍ മേഖലയില്‍ ചരിഞ്ഞത് 7 ആനകള്‍
wild elephant

24 മാസത്തിനുള്ളിൽ ഇടുക്കി  ചിന്നക്കനാലിൽ ചരിഞ്ഞത് ഏഴ് ആനകൾ. അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ചിന്നക്കനാലിലെ മനുഷ്യരും വന്യമൃഗങ്ങളും .മനുഷ്യ_  വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ചിന്നക്കനാൽ ജനതയും കാട്ടനകളും .

തെക്കിന്റെ കാശ്മീരായ മൂന്നാറിന്റെ മടിത്തട്ടിൽ ജീവിക്കാനുള്ള പോരാട്ടത്തിലാണ് കാട്ടനകളും ചിന്നക്കനാൽ നിവാസികളും 2022 സെപ്റ്റംബർ  മുതൽ 2024 സെപ്റ്റംബർ വരെ ദേവികുളം റെയിഞ്ചിനു കിഴിൽ ചരിഞ്ഞത് ഏഴോളം ആനകൾ ഇതിൽ അവസാനത്തെ ഇരയാണ് മുറിവാലൻ.

പരസ്‌പരം ഏറ്റുമുട്ടി ആനകൾ ചരിയുന്നത് വിരളമാണ്,രോഗബാധയും വൈദ്യുതി ആഘാതവുമാണ് ആനകളുടെ ജീവൻ കൂടുതൽ അപഹരിക്കുന്നത്,വൈദ്യുതി ലൈനിൽ നിന്നും ഷോക്ക് ഏറ്റാണ്  സിഗരറ്റ് കൊമ്പൻ ചരിഞ്ഞത്.

301 കോളനിയിലെ ആദിവാസിയുടെ കൃഷിയിടത്തിൽ നിന്നും ഷോക്കേറ്റ് പിടിയാന ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട് കുട്ടിയാനകളാണ് ചിന്നക്കനാൽ മേഖലയിൽ കൂടുതൽ ചരിഞ്ഞിരിക്കുന്നത് രോഗബാധയെ തുടർന്നും കൊമ്പന്മാരുടെ ആക്രമണത്തിന് ഇരയായുമാണ് കുട്ടിയാനകൾ ചരിയുന്നത് ഹെർപ്പിസ് വയറസ് ബാധയാണ് മരണത്തിന് കാരണമാകുന്നത് .

ദേവികുളം റെയിഞ്ചിൽ ഇനി അവശേഷിക്കുന്നത് 17 ആനകൾ ആണ്  പ്രായപൂർത്തിയായ കൊമ്പന്മാരിൽ ഇനി അവശേഷിക്കുന്നത് ചക്കകൊമ്പൻ മാത്രമാണ്  ഇത് ജനന  നിരക്ക് ഗണ്യമായി കുറയുന്നതിനും ജനിതക വൈകല്യങ്ങൾക്കും കാരണമായേക്കും മെന്നാണ് വിദഗദ്ധർ പറയുന്നത്.

കാലാവസ്ഥ വ്യതിയാനവും മനുഷ്യന്റെ കടന്നുകയറ്റവും ഉപദ്രവവും കാട്ടനകളുടെ നിലനിൽപ്പിന് ഭീഷണിയാണ്  വരും നാളുകളിൽ ചിന്നക്കനാൽ മേഖലയിൽ നിന്നും കാട്ടാനകൾ തുടച്ചുമാറ്റപ്പെടുമെന്നും പരിസ്ഥിപ്രവർത്തകർ പറയുന്നു.

ചിന്നക്കനാലിലെ സ്വർഗ തുല്യഭൂമിയിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് കാട്ടാനകളും മനുഷ്യരും ശ്വാശത പരിഹാരം കണ്ടെത്തവനോ മനുഷ്യ വന്യമൃഗ ജീവനുകൾ സംരക്ഷിക്കാനോ സർക്കാർ സംവിധാങ്ങളും തയാറാകുന്നില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories