Share this Article
Flipkart ads
റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികന്റെ മരണം; കരാറുകാരൻ അറസ്റ്റിൽ
വെബ് ടീം
posted on 25-11-2024
1 min read
bike accident

മുത്തൂർ: പത്തനംതിട്ട തിരുവല്ല മുത്തൂരിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. കവിയൂർ സ്വദേശി പികെ രാജനാണ് അറസ്റ്റിലായത്. മുന്നറിയിപ്പില്ലാതെ കയർ കെട്ടിയത് അപകടകാരണമെന്ന് എഫ്ഐആർ.

വൈകിട്ട് ഭാര്യക്കും മക്കൾക്കും ഒപ്പം പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന്  സ്കൂട്ടറിൽ വരുമ്പോഴാണ് കയർ കഴുത്തിൽ കുരുങ്ങി ആലപ്പുഴ തകഴി സ്വദേശി സിയാദ് മരിച്ചത്. മുത്തൂർ സ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ചു വിടാനാണ് റോഡിൽ കയർ കെട്ടിയിരുന്നത്. കരാറുകാരന്റെ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ.

കരാറുകാരനെയും തൊഴിലാളികളെയും സംഭവസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കരാറുകാരൻ രാജന് എതിരെ മനപൂർവ്വം അല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. തൊഴിലാളികളെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories