കോട്ടയം: തിരുവന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ് ഐ കോട്ടയത്തെ വീട്ടിൽ മരിച്ച നിലയിൽ. കഞ്ഞിക്കുഴി കാച്ചുവേലിക്കുന്ന് പീടിയേക്കൽ വീട്ടിൽ ജോർജ് കുരുവിളയാണ്(42) മരിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
2014 ൽ സർവീസിൽ പ്രവേശിച്ചയാളാണ് കുരുവിള. പ്രമോഷൻ ടെസ്റ്റ് എഴുതിയ ശേഷമാണ് ഇദ്ദേഹം എസ്‌ഐ ആയത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജീവനാംശം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യ ബിച്ചു കുര്യൻ നൽകിയ നോട്ടീസ് മൃതദേഹത്തിൽ നിന്നും പൊലീസ് കണ്ടെത്തി.