കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ-സര്‍ക്കാര്‍ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്ഥല പരിധിയിലുള്ള മരം വീണ് അപകടം ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഉടമകള്‍ക്ക് ആയിരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.