Share this Article
ചൂടുവെളളം നിറച്ച ബക്കറ്റിൽ വീണ 3 വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു, അച്ഛനും വൈദ്യനും അറസ്റ്റിൽ
വെബ് ടീം
posted on 06-07-2024
1 min read
THREE YEAR OLD CHILD BURN DEATH FATHER AND TRADITIONAL MEDICAL PRACTITIONER

മാനന്തവാടി : പനമരം സ്വദേശിയായ പൊള്ളലേറ്റ 3 വയസുകാരൻ മുഹമ്മദ്‌ അസാൻ മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ്ജ് എന്നിവരാണ് അറസ്റ്റിലായത്.

ചുടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് മുഹമ്മദ്‌ അസാന് പൊള്ളലേറ്റത്.ജൂൺ 9ന് ആയിരുന്നു ദാരുണ സംഭവമുണ്ടായത്. കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. പൊളളൽ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അവിടെ നിന്നും ആവശ്യപ്പെട്ടു. എന്നാൽ കുട്ടിയെ രക്ഷിതാക്കൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയില്ല. പകരം നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നൽകി. പിന്നീട് ജൂൺ 18 നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ജൂൺ 20ന് കുട്ടി മരിച്ചു. ഈ സംഭവത്തിലാണ് കുട്ടിയുടെ അച്ഛനും ആദ്യം ചികിത്സിച്ച വൈദ്യനുമെതിരെ കേസെടുത്തത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories