തൃശൂർ കൊട്ടേക്കാട് അപകടത്തിൽപ്പെട്ട ബൈക്ക് സ്റ്റാർട്ട് ചെയ്തതോടെ തീപിടിച്ച് ബൈക്ക് യാത്രികനായ യുവാവിനെ ഗുരുതര പരിക്ക്..പേരാമംഗലം സ്വദേശി 25 വയസ്സുള്ള വിഷ്ണുവിനാണ് സാരമായി പൊള്ളലേറ്റ് ചികിത്സയിൽ ഉള്ളത് .
കഴിഞ്ഞ ദിവസം കൊട്ടേക്കാട് പള്ളിക്ക് മുന്നിൽ വച്ചായിരുന്നു സംഭവം. തൃശൂരിൽ നിന്നും മുണ്ടൂരിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം .
വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് കൊട്ടേക്കാട് പള്ളിക്കു മുന്നിലെ വളവിൽ വെച്ച് നിരങ്ങി മറിയുകയായിരുന്നു. വീഴ്ചയിൽ ബൈക്കിൽ നിന്നും പെട്രോൾ ചോർന്നിരുന്നു. വീണ ബൈക്ക് നേരെയാക്കി സ്റ്റാർട്ട് ചെയ്തപ്പോൾ തീ ആളിപ്പടരുകയായിരുന്നു.
തീപിടുത്തത്തിൽ സാരമായി പൊള്ളലേറ്റ വിഷ്ണുവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്..നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൃശ്ശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയാണച്ചത്.
അപകട വിവരമറിഞ്ഞ് വിയ്യൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. 50 ശതമാനത്തിൽ അധികം പൊള്ളലേറ്റ വിഷ്ണു തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.