സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗ പരിശോധനയ്ക്കായി 'നിര്‍ണയ' ലാബുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പന്തളം ബ്ലോക്ക് ഓഫീസ് നവീകരിച്ച കെട്ടിടത്തിന്റെയും ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ലാബുകള്‍ ഉള്‍പ്പെടുന്ന ശൃംഖലയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീശാക്തീകരണ പദ്ധതികള്‍, വയോജനങ്ങള്‍ക്കായി ആവിഷ്‌കരിച്ചു വരുന്ന പദ്ധതികള്‍, ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന പാര്‍ക്ക് തുടങ്ങിയവ മികവിന്റെ ഉദാഹരണങ്ങളാണ് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ച് പഴയ കെട്ടിടത്തിന്റെ തനിമ നിലനിര്‍ത്തിയാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്.
മിനി കോണ്‍ഫറന്‍സ് ഹാള്‍, വ്യവസായ വികസന ഓഫീസ്, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗം വിവിധ ഓഫീസുകള്‍, ബ്ലോക്ക് ജനപ്രതിനിധിമാര്‍ക്കുള്ള ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിനും കെട്ടിടത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.