Share this Article
എറണാകുളം കളക്ട്രേറ്റിൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; ദേഹത്ത് പെട്രോളൊഴിച്ചു; ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വെബ് ടീം
posted on 28-10-2024
1 min read
ekm collectrate

കൊച്ചി: എറണാകുളം കളക്ട്രേറ്റിൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. കളക്ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് പള്ളുരുത്തി സ്വദേശി ഷീജ ജീവനൊടുക്കാൻ ശ്രമിച്ചത്. 

കെട്ടിടങ്ങൾക്ക് പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്. പള്ളുരുത്തിയിലാണ് ഇവരുടെ ഓഫീസ്. ഒരു കെട്ടിടത്തിന് പ്ലാൻ വരച്ച് കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവർക്കെതിരെ ഉയർന്നിരുന്നു. ഈ സംഭവത്തിൽ ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടേറ്റിൽ എത്തിയതായിരുന്നു ഷീജ. ശരീരത്തിൽ പെട്രോൾ ഒഴിച്ച ആശങ്ക പരത്തിയ ഷീജ പിന്നീട് കുഴഞ്ഞുവീണു. ബോധരഹിതയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories