തിരുവനന്തപുരം പാലോടിലെ നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിൽ. ആത്മഹത്യക്ക് കാരണം ഇരുവരുടെയും മർദ്ദനവും മാനസികപീഡനവുമാണെന്നാണ് പോലീസ് നിഗമനം.
ആത്മഹത്യക്ക് തൊട്ട് മുൻപ് ഇന്ദുജക്ക് വന്ന ഫോൺ കോള്‍ അജാസിന്റേതെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കേസ് ഡിവൈഎസ്പി അന്വേഷിക്കും.