Share this Article
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരമെന്ന് സംശയം; രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Amoebic encephalitis suspected again in Kozhikode; Two children were admitted to the hospital

അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങളോടെ രണ്ടു വിദ്യാർത്ഥികളെ കോഴിക്കോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പള്ളിക്കര സ്വദേശിയായ 14 കാരനും കീഴൂർ സ്വദേശിയായ 10 വയസ്സുകാരനും ആണ് ചികിത്സയിൽ കഴിയുന്നത്.

14 കാരൻ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ് ഉള്ളത്. 10 വയസുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഇരുവരുടെ സ്രവ പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ട്. നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ 12 വയസ്സുകാരൻ അതീവ ഗുരുതര നിലയിൽ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories