Share this Article
വിവാഹത്തിന് മണിക്കൂറുകൾ മാത്രം, നവവരന്‍ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍
വെബ് ടീം
posted on 28-08-2024
1 min read
bridegroom death

മലപ്പുറത്ത് നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍. മലപ്പുറം കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ശുചിമുറിയിലാണ് കൈഞരമ്പ് മുറിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്.രാവിലെ വിവാഹത്തിനായി പോകുന്നതിന് മുന്നോടിയായി ശുചിമുറിയിലേക്ക് പോയ ജിബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

വിദേശത്ത് ജോലി ചെയ്തിരുന്ന ജിബിന്‍ വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. വിവാഹത്തില്‍ എതിര്‍പ്പ് പറഞ്ഞിരുന്നില്ലെന്നും, മരണം സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും വീട്ടുകാരും അയല്‍ക്കാരും സുഹൃത്തുക്കളും പറയുന്നു. മരണകാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല. ജിബിന്റെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories