11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ പിടിയിൽ. കുന്നംകുളം മങ്ങാട് സ്വദേശി 55 വയസ്സുള്ള സന്തോഷ് എന്ന പട്ടിക്കാടൻ സന്തോഷാണ് പിടിയിലായത്...
കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 11 വയസ്സുള്ള ആൺകുട്ടിയെ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി..
സംഭവം കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെ ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നിരവധിതവണ ഇത്തരത്തിൽ പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി പറയുന്നു. കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയ വിവരമറിഞ്ഞ് പ്രതി ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയാണ് പോലീസ് പിടികൂടിയത്.