Share this Article
മൊബൈൽ ഫോൺ തോട്ടിൽ പോയതിൽ വിഷമം; കുറിപ്പെഴുതി ഓട്ടോറിക്ഷ ഡ്രൈവർ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
വെബ് ടീം
posted on 05-08-2024
1 min read
auto-driver-found-after-he-lost-his-mobile-phone-in-a-stream

ആലപ്പുഴയിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ കരളകംവാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന്‍ തോമസ് മൈക്കിൾ(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൊബൈൽ ഫോണ്‍ തോട്ടില്‍ വീണതിന്റെ വിഷമമാണ് ആത്മഹത്യ ചെയ്യുന്നതിന്റെ കാരണമെന്ന് എഴുതിയ തോമസിന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു. നോര്‍ത്ത് പൊലീസ് തുടർന്നുള്ള നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories