Share this Article
പുഴയിൽ ജലനിരപ്പുയര്‍ന്നു; പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി ഊരുകാർ
വെബ് ടീം
posted on 20-07-2024
1 min read
two-died-stream-flow-police-officer-death

അഗളി: കനത്ത മഴയെ തുടർന്ന് വെള്ളം പൊങ്ങിയ അട്ടപ്പാടി ഇടവാണിയിലെ വരഗാര്‍ പുഴയിൽ മുങ്ങി രണ്ട് പേർ മരിച്ചു. ഒരു പൊലീസുകാരന്‍ ഉള്‍പ്പടെ രണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്  ഒഴുക്കില്‍പ്പെട്ട് മരിച്ചത്. അഗളി സ്റ്റേഷനിലെ ഇടവാണി സ്വദേശി മുരുകന്‍ (29), മേലെ ഭൂതയാര്‍ സ്വദേശി കാക്കനെന്ന കൃഷ്ണന്‍ ( 52) എന്നിവരാണ് വരഗാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

നാല് ദിവസം മുമ്പ്‌ ഊരിലേക്ക് പോയതായിരുന്നു മുരുകന്‍.സ്റ്റേഷനിലേക്ക് ജോലിക്കെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഊരിലേക്ക് പോകുന്ന വഴി ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന് നിഗമനത്തില്‍ തിരച്ചില്‍ നടത്തിയത്. മുരുകന്റെ സുഹൃത്താണ് കൃഷ്ണനും മുരുകനും ഊരിലേക്ക് പോയ വിവരം പോലീസിന് നല്‍കിയത്.നാല് ദിവസം മുന്‍പ് കനത്ത മഴയായിരുന്നു അട്ടപ്പാടിയില്‍. വരഗാര്‍ പുഴയിലും ജലനിരപ്പുയര്‍ന്നിരുന്നു.

ഇടവാണി ഊരിലേക്കെത്താന്‍ വരഗാര്‍ പുഴക്ക് കുറുകെ പാലങ്ങളില്ലാത്തതിനാലാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടതെന്ന് ആരോപിച്ച് ഊരുകാര്‍ മൃതദേഹമായി പ്രതിഷേധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories