Share this Article
Union Budget
കാറും, സ്‌കൂട്ടറുംകൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
accident

തൃശ്ശൂർ  നാട്ടികയിൽ കാറും, സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ്  ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രകൻ മരിച്ചു.. ചാവക്കാട് തിരുവത്ര  സ്വദേശി 23 വയസ്സുള്ള ശ്രീഹരിയാണ് മരിച്ചത്. ഇന്നലെ രാത്രി 8.45-ഓടെ നാട്ടിക പെടോൾ പമ്പിനടുത്താണ് അപകടമുണ്ടായത്.

അപകടത്തിൽ  യുവാവിന്റെ കൈപ്പത്തി അറ്റു പോകാറായ നിലയിലായിരുന്നു.കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്രീഹരിയെ തൃശൂർ അശ്വിനി  ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories