കാസർഗോഡ് കരിന്തളത്ത് കാട്ടുപന്നി ശല്യം രൂക്ഷം.നിരവധി നേന്ത്രവാഴകളാണ് ദിനംപ്രതി നശിപ്പിക്കുന്നത്.കാർഷിക മേഖല വലിയ പ്രതിസന്ധിലാണെന്നും കാർഷികവിളകൾക്ക് സംരക്ഷണം ഒരുക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
മടിക്കൈ കക്കാട്ട് പ്രദേശങ്ങളിൽ കാട്ടു പന്നി ശല്യം അതിരൂക്ഷമായി തുടരുന്നത്.പള്ളത്ത് വയൽ, ഒളയത്ത്, പുളിക്കാൽ എരിക്കുളം പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന കാട്ടു പന്നികൾ കാർഷികവിളകൾ മുഴുവനായും നശിപ്പിക്കുകയാണ്.ഇതുമൂലം കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, കിഴക്കേ മൂല രാജുവിൻ്റെ മൂന്ന് മാസം പ്രായമായ അറുപതോളം നേന്ത്രവാഴകൾ കാട്ടു പന്നികൾ രാത്രിയിലിറങ്ങി കുത്തി തിന്ന് നശിപ്പിച്ചു.
പ്രദേശത്തെ നിരവധി കർഷകരുടെ വിളകൾ,നേന്ത്ര വാഴകൾ, പച്ചക്കറി കൃഷി തുടങ്ങിയവ പന്നി,കുരങ്ങ്,മയിൽ, ഓളി തത്തകൾ എന്നിവ നശിപ്പിക്കുകയാണ്,വർധിച്ചുവരുന്ന കാട്ടു പന്നി ശല്യവും, കാർഷിക വിളകൾ സംരക്ഷിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.