Share this Article
കുമ്പാച്ചിമലയിലും സിൽക്യാര തുരങ്കത്തിലും ഓടിയെത്തി; സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ കരിമ്പ ഷെമീർ അന്തരിച്ചു
വെബ് ടീം
posted on 29-05-2024
1 min read
mannarkkad-karimba-shemeer-passed-away.

പാലക്കാട്: മണ്ണാർക്കാട് കരിമ്പ ഷെമീർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു കരിമ്പ ഷെമീർ.

'41 പേരെയും രക്ഷിച്ച് അവർക്ക് കൈ കൊടുത്തിട്ടേ പോകുന്നുള്ളൂ' എന്ന് പറഞ്ഞ്  സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കു ചേർന്നിരുന്നു. 

ലോക്ഡൗൺ കാലത്ത് മിണ്ടാപ്രാണികൾക്ക് തണലായി മാറി ഷെമീർ.

സാഹസിക മരംവെട്ട് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച വ്യക്തിയാണ് കരിമ്പ ഷെമീർ. കുമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സൈന്യത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ നിറസാന്നിധ്യമായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories