ഇടുക്കിയില്‍ കുഞ്ഞിന് വിഷം നല്‍കിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു.കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിന്റെ ഭാര്യ ആര്യാമോള്‍ ആണ് മരിച്ചത്.
മൂന്ന് വയസുകാരനായ മകന്‍ ആരോമല്‍ ചികിത്സയിലാണ്. കുടുംബ പ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.ആര്യയുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാർ ഉടൻ തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
കുട്ടി അപകട നില തരണം ചെയ്തു