Share this Article
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു; നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറി
വെബ് ടീം
posted on 05-06-2024
1 min read
driver-died-while-driving-the-bus-in-uruvachal

കണ്ണൂർ: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ബസ് ഡ്രൈവറായ തളിപ്പറമ്പ് സ്വദേശി ദിനേശാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കണ്ണൂർ  ഉരുവച്ചാലിൽ ആണ് സംഭവം. എന്നാൽ യാത്രക്കാർക്ക് ആർക്കും അപകടത്തിൽ പരിക്കില്ലെന്നാണ് വിവരം. 

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കണ്ണൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൊണ്ടുപോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ടത്. റോഡരികിൽ ഇടിച്ചു കയറിയ ബസ്സിന്റെ മുൻഭാ​ഗം തകർന്നു. സ്ഥലത്ത് പൊലീസെത്തി പരിശോധനകൾ നടത്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories