കൊച്ചി: പുതുവൈപ്പിലെ വെള്ളക്കെട്ടിൽ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പുതുവൈപ്പ് കൊടിക്കൽ വീട്ടിൽ നന്ദനന്റെ മകൻ ദിലീപാണ് (51) മരിച്ചത്. ദിലീപ് രാത്രി വലവീശി മീൻ പിടിക്കാനായി പോയതാണെന്നാണ് വിവരം.
പുതുവൈപ്പ് ബീച്ചിന് സമീപത്തെ വെള്ളക്കെട്ടിൽ നാട്ടുകാർ മീൻ പിടിക്കുന്നത് പതിവാണ്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളത്തിൽ വീണിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും മുളവുകാട് പോലീസ് പറഞ്ഞു.
മൃതദേഹം തുടർനടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് മുരുക്കുംപാടം പൊതുശ്മശാനത്തിൽ.