കൊല്ലം പോരുവഴിയില്‍ വീടിന്റെ ടൈലുകള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പോരുവഴി സ്വദേശി കടയില്‍ വീട്ടില്‍ അഷ്റഫിന്റെ വീട്ടിലെ ടൈല്‍സുകളാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വീടിന്റെ സ്വീകരണ മുറിയില്‍ പൂര്‍ണ്ണമായും, കിടപ്പുമുറിയുടെ ഒരു ഭാഗത്തുമാണ് നാശമുണ്ടായത്. വലിയ ശബ്ദം കേട്ട് വീടിന്റെ സമീപത്തുണ്ടായിരുന്ന പള്ളിയില്‍ ഉണ്ടായിരുന്നവരും, അയല്‍വാസികളും ഓടിയെത്തി. സംഭവ ശേഷം വീട്ടുകാരെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അഷറഫ്