Share this Article
Union Budget
കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്റെ മാതാപിതാക്കൾക്കടക്കം പരുക്ക്
വെബ് ടീം
posted on 15-05-2024
1 min read
RET.TEACHER DIES IN ACCIDENT AT SASTHAMMUGAL

തിരുവാങ്കുളം: എറണാകുളം ജില്ലയിലെ ശാസ്താംമുകളിൽ ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം. 

മാമല തുരുത്തിയിൽ ബീനയാണ്  (60) മരിച്ചത്.പരുക്കേറ്റ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻ മാത്യു (തണ്ണീർമത്തൻ ദിനങ്ങൾ)വിന്റെ മാതാപിതാക്കളാണ് ബിജുവും സൂസനും.  ബിജുവിന്റെ പിതൃസഹോദര പുത്രന്റെ ഭാര്യയാണ് മരിച്ച ബീന.

മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് പരുക്കില്ല. ഒരു മരണാന്തരച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സംഘം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories