വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ വലിയ റോഡ് ഷോ ആയാണ് യുഡിഎഫ് നേതൃത്വം പ്രിയങ്കയെ വയനാട്ടിൽ അവതരിപ്പിക്കുന്നത്. റോഡ് ഷോ വയനാട്ടിലെ മുന്നണിയുടെ ശക്തിപ്രകടനമായും മാറും.