തൃശ്ശൂര്‍ ഗുരുവായൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. യുവതിയുടെ സുഹൃത്തും മുന്‍കാല സഹ പ്രവര്‍ത്തകനുമായ പത്തനംതിട്ട അതുലിനെയാണ് ഗുരുവായൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.
യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംശയത്തിന്റെ പേരില്‍ അതുല്‍ യുവതിയെ മര്‍ദിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.