ആലപ്പുഴ വേമ്പനാട് കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി അപകടം. റിലാക്‌സിങ് കേരള എന്ന ബോട്ടാണ് റാണി കായല്‍ ഭാഗത്ത് മുങ്ങിയത്. ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ മൂന്ന് യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം.ബോട്ടില്‍ വെള്ളം കയറുന്നത് കണ്ട് ഇവരെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടിലേക്ക് മാറ്റുകയായിരുന്നു.
അനസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ ബോട്ടാണ് മുങ്ങിയത്. ബോട്ടിന്റെ അടിത്തട്ട് തകര്‍ന്ന് വെള്ളം കയറുകയായിരുന്നു. മണല്‍ തിട്ടയിലിടിച്ച് അടിപ്പലക ഇളകിയത് മൂലമാകാം ബോട്ടില്‍ വെള്ളം കയറിയതെന്നാണ് സംശയം. അതേസമയം ബോട്ടിന്റെ പഴക്കം അപകടത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്.