തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവതിയെ പീഡിപ്പിച്ച ബോക്‌സിങ് ട്രെയിനര്‍ പിടിയില്‍. കുളത്തൂര്‍ സ്വദേശി സുനില്‍കുമാറാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന ഫിറ്റ്‌നസ് സെന്ററിലും മറ്റിടങ്ങളിലെത്തിച്ചും യുതിയെ പീഡിപ്പിച്ചതായി പൊലീസ്.
പ്രതി ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.