Share this Article
കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസ്സിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം
A school bus caught fire in Kundanur

എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു. തേവര എസ് എച്ച് സ്കൂളിലെ ബസാണ് പൂർണമായി കത്തിനശിച്ചത് ..അപകട സമയത്ത് ബസിൽ  കുട്ടികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. 

കുണ്ടന്നൂർ പാലത്തിന് സമീപം ഇന്ന് രാവിലെ  8.45 ഓടെയാണ് അപകടം . കുട്ടികളെ കയറ്റാൻ പോകുന്നതിനിടെയാണ്  ബസിന്റെ മുൻ ഭാഗത്ത് നിന്ന് തീ ഉയരുന്നത്  ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ   ഡ്രൈവറും ജീവനക്കാരിയും ബസിൽ നിന്നിറങ്ങി..

ഈ സമയം ഇതിലൂടെ കടന്നുപോയ കുടിവെള്ള ടാങ്കറിൽനിന്നു നാട്ടുകാരും ഡ്രൈവറും കൂടി ബസിലേക്കു വെള്ളമൊഴിച്ചു തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും   പൂർണമായി കത്തിനശിച്ചു .. . അഗ്നിശമന സേനയെത്തിയാണ് തീപൂർണമായും അണച്ചത്‌.   

തീപിടിക്കാനുള്ള കാരണം എന്തെന്ന്  വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥര്‍ അറിയിച്ചു..



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories