Share this Article
കളിക്കുന്നതിനിടെ വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരി മരിച്ചു
വെബ് ടീം
posted on 22-06-2024
1 min read
two-year-old-girl-died-after-falling-from-the-stairs-of-her-house

കോന്നി: രണ്ടുവയസുകാരി വീടിന്റെ ഗോവണിയില്‍ നിന്ന് വീണുമരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്താണ് അപകടം. ഷബീര്‍ - സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയായിരുന്നു. അപകടസമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവര്‍ തുണി അലക്കുകയായിരുന്നു. അതിനിടെയാണ് കുട്ടി വീടിന്റെ മുകളിലോട്ട് പോയത്. മുകളിലെത്തിയ കുട്ടിയുടെ കാല്‍ വഴുതി താഴോട്ട് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories