മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പൊലീസിന് നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ യദു സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി പൊതുഗതാഗതം സ്തംഭിപ്പിച്ചതിന് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ, മേയറുടെ സഹോദരന്‍ അരവിന്ദ്, അരവിന്ദിന്റെ ഭാര്യ ആര്യ, കണ്ടാലറിയുന്ന യുവാവ് എന്നിവര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം.
അന്യായമായി ബസില്‍ അതിക്രമിച്ചു കടന്നതിനും തടഞ്ഞുവെച്ചതിനും അസഭ്യം പറഞ്ഞതിനും തെളിവു നശിപ്പിച്ചതിനുമുള്ള കുറ്റകൃത്യങ്ങള്‍കൂടി ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.