പത്ത് വര്‍ഷം പിന്നിട്ടിട്ടും ഒരു മാറ്റവുമില്ലതെ ഒഴിഞ്ഞു കിടക്കുകയാണ് തിരുവല്ല കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സ്. 45 കോടി രൂപ മുടക്കി നിര്‍മ്മിച്ച പന്ത്രണ്ട് നില കെട്ടിടമാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്.
എം സി റോഡിന് അരികിലായി തിരുവല്ലയില്‍ പണിത കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സ്. 45 കോടി രൂപ മുതല്‍ മുടക്കില്‍ പാര്‍ക്കിംഗ് മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും സൗകര്യമൊരുക്കി പണിത 12 നില കെട്ടിടം.
കെട്ടിടം പണിയുമ്പോള്‍ പദ്ധതി ഇങ്ങനെയായിരുന്നു ഒന്നാം നിലയില്‍ കെഎസ്ആര്‍ടിസിയുടെ ഓഫീസുകള്‍ രണ്ടു മുതല്‍ അഞ്ചു വരെയുള്ള നിലകളില്‍ കടമുറികള്‍ക്കുള്ള സൗകര്യം. അതിനുമുകളില്‍ ഓഫീസുകള്‍ക്കുള്ള സൗകര്യം ഏറ്റവും മുകളില്‍ മള്‍ട്ടി പ്ലസ് തിയേറ്റര്‍ .
ഇപ്പോള്‍ ഗ്രൗണ്ട് ഫ്‌ലോറില്‍ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പക്ഷേ ബാക്കിയുള്ള നിലകള്‍ ശൂന്യമായി കിടക്കുന്ന അവസ്ഥയാണ്.ഇങ്ങനെയൊരു കെഎസ്ആര്‍ടിസി കോംപ്ലക്‌സ് വേണോ എന്നത് തുടക്കം മുതലുള്ള ചോദ്യമാണ്. വമ്പന്‍ ലാഭം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്ന് പറഞ്ഞ് അധികൃതര്‍ വിമര്‍ശനങ്ങളെ നേരിട്ടു. വര്‍ഷം കുറെ പിന്നിടുമ്പോള്‍ ആ വിമര്‍ശനം ശരിയാണെന്ന് തെളിയിന്നു.