Share this Article
ഇരുമ്പുപാലത്തെ നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം; തുടരന്വേഷണവുമായി പൊലീസ്

Theft at Neethi Medical Store in Iron Bridge; Police with further investigation

ഇടുക്കി ഇരുമ്പുപാലത്ത് പ്രവര്‍ത്തിക്കുന്ന നീതിമെഡിക്കല്‍ സ്റ്റോറില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ട് തുടരന്വേഷണവുമായി പോലീസ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സ്ഥാപനത്തിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയിലായിരുന്നു.സ്ഥലത്ത് ഇന്ന് ഡോഗ് സ്‌ക്വാഡെത്തി പരിശോധന നടത്തി.

അടിമാലി സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇരുമ്പുപാലത്തെ നീതി മെഡിക്കല്‍ സ്റ്റോറ്.സ്ഥാപനത്തില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടാണ് അടിമാലി പോലീസ് തുടരന്വേഷണം നടത്തുന്നത്.

സ്ഥാപനത്തില്‍ നിന്നും മൂവായിരത്തഞ്ഞൂറ് രൂപയോളം മോഷണം പോയതായാണ് വിവരം.രാത്രിയില്‍ സ്ഥാപനത്തിന്റെ പൂട്ടുകള്‍ തകര്‍ത്തായിരുന്നു മോഷണം നടത്തിയത്.പൂട്ടുകള്‍ തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഷണം വിവരം തിരിച്ചറിയുന്നത്.

അന്വേണത്തിന്റെ ഭാഗമായി സ്ഥലത്ത് ഇന്ന് ഡോഗ് സ്‌ക്വാഡെത്തി പരിശോധന നടത്തി.ഇവിടെ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും ജാക്കറ്റും മറ്റും ധരിച്ചിരിക്കുന്നതിനാല്‍ ദൃശ്യം വേണ്ടവിധം വ്യക്തമല്ലെന്നാണ് സൂചന.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories