Share this Article
Union Budget
കരമനയിലെ അഖില്‍ കൊലപാതകത്തില്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
The accused in Akhil's murder in Karamana will be taken into custody today

തിരുവനന്തപുരം കരമനയിലെ അഖില്‍ കൊലപാതകത്തില്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. വിശദമായി ചോദ്യം ചെയ്ത്, തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പോലീസ്, നേരത്തെ തന്നെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

മെയ് 13ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ഏപ്രില്‍ 26ന് ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. മൂന്ന് മുഖ്യപ്രതികള്‍ ഉള്‍പ്പടെ കേസില്‍ ആകെ എട്ടു പേരാണ് അറസ്റ്റിലായത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories