Share this Article
വയനാട് ഉരുള്‍പൊട്ടലില്‍ മരണം 150 കടന്നു
Wayanad landslide death toll exceeds 150

ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട് മുണ്ടക്കൈ-ചൂരല്‍മല ഭാഗത്ത് തെരച്ചില്‍ പുനരാരംഭിച്ചു. മരണം 150 കടന്നു . ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു. ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പകളിലായി 3069 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.

കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും പുഴയിലും അടക്കമാണ് ഇന്നത്തെ തെരച്ചില്‍. 4 സംഘങ്ങളിലായി 150 സൈനികരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അതേസമയം 143 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.ദുരന്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വയനാട്ടിലെത്തും.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories