മലപ്പുറം ചങ്ങരംകുളം സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എകെജി സാംസ്‌കാരിക കേന്ദ്രത്തിലാണ് കൃഷ്ണകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. വീടിന് സമീപത്തെ സാംസ്‌കാരിക കേന്ദ്രത്തില്‍ തെരഞ്ഞപ്പോഴാണ് കയര്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ് കൃഷ്ണകുമാര്‍. ചങ്ങരംകുളം കാര്‍ഷിക വികസന ബാങ്കില്‍ ജീവനക്കാരനക്കാരനായിരുന്നു. കൃഷ്ണ കുമാര്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായാണ് പൊലീസ് നിഗമനം