കണ്ണൂർ മാതമംഗലം സ്വദേശിനി അനിലയുടെ മരണം കൊലപാതകമെന്ന് ബലപ്പെടുത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് .മുഖത്ത് മുറിവേറ്റ പാടുകളും കണ്ടെത്തി .
ദുരൂഹ സാഹചര്യത്തിൽ മരണപെട്ട അനിലയുടെ പ്രാഥമിക പോസ്റ്മാർട്ടം റിപ്പോർട്ടിൽ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പറയുന്നത്.
മുഖത്ത് ഭാരമുള്ള വസ്തു ഉപയോഗിച്ച് മർദ്ദിച്ചതിന്റെ മുറിവുകളും കണ്ടെത്തി. അതേസമയം അനിലയുടെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതക കാരണം എന്താണ് എന്ന സൂചനകളിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.സുഹൃത്തായ
സുദർശനപ്രസാദ് യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം . മൂക്കില്‍നിന്ന് കുമിളകള്‍ വന്ന നിലയിലും കണ്‍തടത്തിന് താഴെ ചോരയൊഴുകുന്ന നിലയിലും മലര്‍ന്നുകിടക്കുന്ന അവസ്ഥയിലായിരുന്നു അനിലയുടെ മൃതദേഹം.
ശനിയാഴ്ച അനിലയെ കാണാത്തായതിനെ തുടർന്ന് ഭർത്താവ് പെരിങ്ങോ പൊലീസിൽ പരാതി നൽകിയിരുന്നു.കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളല്ല മൃതദേഹത്തില്‍ ഉള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.അനിലയുടെയും സുദർശനപ്രസാദിന്റെയും അടുപ്പത്തെച്ചൊല്ലി പലതവണ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തുടർന്ന് ആ ബന്ധം ഒഴിവാക്കുകയായിരുന്നേന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് .