Share this Article
വന്ദേഭാരത് വഴിയില്‍ കുടുങ്ങി, ട്രെയിനുകള്‍ വൈകുന്നു; സാങ്കേതിക തകരാറെന്ന് റെയിൽവേ
വെബ് ടീം
posted on 04-12-2024
1 min read
TRAIN

കോഴിക്കോട്: കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ വഴിയില്‍ കുടുങ്ങി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു മണിക്കൂറിലധികമായി ട്രെയിന്‍ ഷൊര്‍ണൂരിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. പ്രശ്നം പരിഹരിച്ച ഉടന്‍ ട്രെയിന്‍ പുറപ്പെടുമെന്നാണ് റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്. അതേസമയം സാങ്കേതിക പ്രശ്നം എന്താണെന്ന് വ്യക്തമല്ല.വന്ദേഭാരത് ട്രെയിനിനുള്ളില്‍ തന്നെ സാങ്കേതിക വിദഗ്ദരുണ്ട്. അവര്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ബാറ്ററി തകരാര്‍ ഉണ്ടെന്നും, പുതിയ എഞ്ചിന്‍ വന്നതിന് ശേഷമേ ട്രെയിന്‍ എടുക്കൂ എന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ച വിവരം. വന്ദേഭാരത് കുടുങ്ങിയതോടെ തൃശൂര്‍ ഭാഗത്തേക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി അടക്കമുള്ള ട്രെയിനുകളും വൈകുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories