തൃതൃശൂര്‍പൂര നഗരിയില്‍ സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
തൃശൂര്‍ പൂരം കലങ്ങിയ ദിവസം തിരുവമ്പാടി ദേവസ്വത്തിലേക്ക് സുരേഷ് ഗോപി എത്തിയത് സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു. ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് ഒരുമാസം മുന്‍പ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന പരാതിയിലാണ് കേസ്.
സുരേഷ് ഗോപി,അഭിജിത്ത് നായര്‍,ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുമതിയുള്ള ആംബുലന്‍സ് ഇവര്‍ ദുരുപയോഗം ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.വാഹനങ്ങള്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം നിലനില്‍ക്കെ അത് ലംഘിച്ചു.
ജനതിരക്കിലൂടെ ആബുംലന്‍സിന്റെ ഉദ്ദേശലക്ഷ്യങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് സുരേഷ്‌ഗോപി പൂരനഗരിയില്‍ എത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു.ഭാരതീയ നിയമസംഹിതയിലെ 279, 39 വകുപ്പകളും മോട്ടോര്‍ വാഹനാവകുപ്പ് നിയമം 179,184,188,192 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ആറുമാസം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ആണ് ചുമത്തിയത്. മോട്ടോര്‍ വാഹനവകുപ്പ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയും സുരേഷ്‌ഗോപിക്കെതിരെ നിലനില്‍ക്കുന്നുണ്ട്.