Share this Article
നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്
വെബ് ടീം
posted on 03-09-2024
1 min read
NIVIN POLY

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

2023ല്‍ വിദേശത്തുവെച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.  വനിതാ സുഹൃത്തായ ശ്രേയയാണ്  തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. നിവിന്‍ പോളിക്കൊപ്പം മറ്റ് ചിലര്‍ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേര്‍ന്നാണ് പീഡനമെന്നും യുവതി പരാതിയില്‍ പറയുന്നു. നേര്യമംഗലം ഊന്നുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. 

കേസില്‍ ആറു പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്. ഒന്നാം പ്രതി ശ്രേയ, രണ്ടാം പ്രതി നിര്‍മാതാവ് എകെ സുനില്‍,മൂന്നാം പ്രതി ബിന്ദു, ബഷീര്‍, കുട്ടന്‍ എന്നിവര്‍ നാലും അഞ്ചും പ്രതികളാണ്. പരാതി ആദ്യം എത്തിയത് എറണാകുളം റൂറല്‍ എസ് പിക്കാണ്. പിന്നീട് ഊന്നുകല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. 

നിവിന്‍ പോളിക്കെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഒരുമാസം മുമ്പ് യുവതി സമാനമായ സംഭവം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ പീഡന ആരോപണം ഉണ്ടായിരുന്നില്ല. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നായിരുന്നു ആരോപിച്ചത്. ആശുപത്രി രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞതുമില്ല. തുടര്‍ന്നാണ് പീഡന ആരോപണം ഉന്നയിച്ച് യുവതി രംഗത്ത് എത്തിയത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories