Share this Article
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു
Student dies after falling from building at NIT Kozhikode

കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. മുംബൈ സ്വദേശിയായ യോഗേശ്വർ നാഥ് ആണ് മരിച്ചത്. എൻ.ഐ.ടിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ 6 മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. 

സ്വയം ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം. യോഗേശ്വർ നാഥ് മരണത്തിന് മുമ്പ് വീട്ടിലേക്ക് വിളിച്ച് ജീവനൊടുക്കുമെന്ന് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories