പാലക്കാട് ഇരട്ടയാലിൽ കാലിത്തീറ്റ എന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഭവത്തിൽ 5 പേർ പിടിയിൽ. 100 കന്നാസുകളിലായി 3500 ലിറ്റർ സ്പിരിറ്റാണ് കസ്റ്റഡിയിലെടുത്തത്. ഇതോടൊപ്പം രണ്ടു കാറുകളിലായി കടത്തിയ സ്പിരിറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും കൊണ്ടുവന്ന സ്പിരിറ്റാണെന്ന് പൊലീസ് പറഞ്ഞു.