ഗുരുവായൂർ ഇരിങ്ങപ്പുറത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. ഇരിങ്ങപ്പുറം സ്വദേശി പൂക്കോട്ടിൽ വീട്ടിൽ സുകുമാരൻ (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഗുരുവായൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഗുരുവായൂർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഗുരുവായൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു