Share this Article
പ്രഭാത സവാരിക്കിറങ്ങവെ ഷൂവിനകത്ത് നിന്നും പാമ്പ് കടിയേറ്റു; യുവാവ് ആശുപത്രിയിൽ
വെബ് ടീം
posted on 25-10-2024
1 min read
snake bite

പാലക്കാട്: ഷൂസിനുള്ളിൽ കിടന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയിൽ. മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരീമിനാണ് (48) പാമ്പ് കടിയേറ്റത്. പ്രഭാത സവാരിക്കിറങ്ങാൻ ഷൂസ് ഇടുന്നതിനിടെയാണ് ഷൂസിനുള്ളിൽ ഉണ്ടായിരുന്ന വിഷ പാമ്പ് കടിച്ചത്.

വിഷപാമ്പായ അണലിയാണ് കരീമിനെ കടിച്ചതെന്നാണ് വിവരം . കടിയേറ്റ ഉടൻ തന്നെ കരീമിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിലവിൽ ചികിത്സയിലാണ്. വീടിന്റെ സിറ്റൗട്ടിലായിരുന്നു ഷൂസ് സൂക്ഷിച്ചിരുന്നത്.

സ്ഥിരമായി പ്രഭാത സവാരിക്ക് പോകുന്ന ആളാണ് കരീം. ഇന്ന് രാവിലെ ഉറക്കമുണർന്ന ഇദ്ദേ​ഹം വീടിൻ്റെ മുൻവശത്ത് സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാൻ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്പ് കിടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories