Share this Article
നെടുമങ്ങാട് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍
Suspects in Nedumangad auto driver assault case arrested

തിരുവനന്തരപുരം നെടുമങ്ങാട് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കൊലപാതകക്കേസിലടക്കം പ്രതികളായവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് നിന്നും കോട്ടൂരിലേക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത പ്രതികളാണ് ഡ്രൈവര്‍ ശിവകുമാറിനെ മര്‍ദ്ദിച്ചത്. യാത്രാനിരക്ക് ചോദിച്ചതാണ് മര്‍ദനത്തില്‍ കലാശിച്ചത്. ശിവകുമാറിന്റെ പരാതിയില്‍ കാട്ടാക്കട പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

കോട്ടൂര്‍, മുണ്ടണി സ്വദേശികളായ പ്രകാശ്, പ്രദീപ് എന്നിവരാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കൊലപാതക കേസുകളടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവര്‍.  ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതികള്‍ കൊല്ലത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories