കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നവംബര്‍ 21വരെ ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നാണ് ബാലചന്ദ്രമേനോൻ ഹര്‍ജിയിൽ വാദിച്ചത്. നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് ബാലചന്ദ്രമേനോനെതിരെ കേസെടുത്തിരിക്കുന്നത്.