തിരുവനന്തപുരം വെള്ളറടയിലെ പതിമൂന്നുകാരന്റെ മരണത്തില്‍ ദുരൂഹത. വെള്ളറട കോവില്ലൂര്‍ സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ അഖിലേഷ് കുമാറിനെയാണ് ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ കെട്ടിയ നിലയിലായിരുന്നു. മരണത്തിൽ അസ്വാഭാവികത ഉള്ളതായും പൊലീസ് സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തു.