തൃശ്ശൂര്‍ മുണ്ടൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നുള്ള 1028.85ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പ്രതികള്‍ കവര്‍ന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആയിരുന്നു സംഭവം. ആഭരങ്ങള്‍ തൃശ്ശൂര്‍ പുത്തൂരിലേക്കുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. അജിത് കുമാര്‍ അറിയിച്ചതനുസരിച്ച് സഹോദരന്‍ മുകേഷും കൂട്ടാളികളും കാറില്‍ എത്തുകയായിരുന്നു.
കാറില്‍ വന്ന മൂന്നംഗസംഘം അയ്യന്തോള്‍ ചുങ്കത്തിനടുത്തുവെച്ച് സ്‌കൂട്ടര്‍ തടഞ്ഞ് ബലമായി കാറില്‍കയറ്റികൊണ്ടുപോകുകയും പാലക്കാട്ടുവെച്ച് സ്വര്‍ണവും മൊബൈല്‍ഫോണും തട്ടിയെടുത്ത് അവിടെ ഇറക്കിവിടുകയും ചെയ്തുവെന്നാണ് അജിത്കുമാര്‍ സ്ഥാപന ഉടമയെ വിളിച്ച് അറിയിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് പ്രതികള്‍ തയ്യാറാക്കിയ തിരക്കഥയാണെന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവരേക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.വെസ്റ്റ് എസ്.ച്ച് ഒ. ടി.പി.ഫര്‍ഷാദ്, എസ്.ഐ.വിജയന്‍, സി.പി.ഒ.മാരായ സുഫീര്‍, ജോവിന്‍സ്, ചന്ദ്രപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.